Monday, April 12, 2010

ഭരതചരിതം

ഭരതൻ പഞ്ചജനി എന്ന രാജകന്യയെ വിവാഹം കഴിക്കുന്നു.അതിൽ അഞ്ച് പുത്രന്മാരുണ്ടാവുകയും ഭാരതഖണ്ഡം അഞ്ചായി വിഭജിച്ച് അഞ്ച് പുത്രന്മാരുക്കായി കൊടുക്കുകയും ചെയ്യുന്നു.
ലൗകീക സുഖങ്ങളിൽ യാതൊരാസക്തിയുമില്ലാതിരുന്ന ഭരതൻ എല്ലാം ത്വജിച്ച് ഗംഗയുടെ പോക്ഷകനദിയായ ഗണ്ഡകിയുടെ ഉത്ഭവസ്ഥാനത്തി സാളഗ്രാമശൈലവനത്തിൽ ഒരു ആശ്രമം നിർമ്മിച്ച് അവിടെയിരുന്ന് തപസ്സനുഷ്ട്ക്കുന്നു..
ഒരിക്കൽ ഈശ്വരചിന്തയിൽ മുഴുകിയിരിക്കെ ഒരു സിംഹഗർജ്ജനം കേൾക്കയും
സിംഹത്തിന്റെ മുന്നീൽ അകപ്പെട്ട പൂർണ്ണഗർഭിണിയായ ഒരു മാൻ നീന്തി രക്ഷപ്പെടുന്നതിനിടയ്ക്ക് വെള്ളത്തിൽ പ്രസവിച്ചുപോകയും അമ്മ മാൻ മരിച്ചുപോകുന്നു.
ഭരതൻ മാൻ കുട്ടിയെ രക്ഷിച്ച് വളർത്തുന്നു.
മാൻ കുട്ടിയോട് അമിതമായ സ്നേഹം ഉടലെടുത്ത് അത് വളർന്നു വളർന്ന് ഒടുവിൽ മരിക്കാൻ സമയവും മാൻ കുട്ടിയെ തന്നെ സ്മരിച്ച് മരിക്കയാൽ
അദ്ദേഹം അടുത്ത ജന്മം
തന്റെ പൂർവ്വജമം ഓർമ്മയുണ്ടായിരുന്നു മാനായി ജനിച്ച ഭരതനു.
അദ്ദേഹം മാങ്കൂട്ടങ്ങളിൽ നിന്നകന്ന് സഞ്ചരിക്കെ, പുലഹ്യ മഹർഷിയുടെ ആശ്രമം കാണ്ട് അവിടെ ചെല്ലുന്നു. പുലഹൻ ആ മാനിനെ ആശ്രമമൃഗമായി സ്വീകരിക്കുന്നു. മാനായ് ഭർതനു ഒടുവിൽ ദേഹം ത്വജിച്ച് ജന്മം പൂർത്തിയാക്കാൻ തോന്നി, നധിയിൽ ചാടി ദേഹം പരിത്വജിക്കുന്നു.

അദ്ദേഹം അടുത്ത ജന്മത്തിൽ ഒരു ഭ്രാഹ്മണകുമാരനായി ജനിക്കുന്നു.
മൗനിയായ ഒരു കുമാരൻ.
തന്റെ ഭാക്ഷണം കൊണ്ട് മറ്റുള്ളവരുമായി സംഗബന്ധം ഒഴിവാക്കാനായാണ്‌ അദ്ദേഹം മൗനം ദീക്ഷിച്ചത്.
ആർക്കും ആ ബാലന്റെ യധാർത്ഥ അവസ്ഥ അറിയാമായിരുന്നില്ല.
ഇതിനകം കുട്ടിയുടെ താതൻ ഭൂസുരൻ മരണപ്പെടുന്നു. പിതാവ് മരിക്കുമ്പോൾ ചിതയിൽ ചാടി മാതാവും ദേഹം ത്വജിക്കുന്നു.
ഭരതൻ സഹോദരങ്ങളുടെ കീഴിലായി. ആർക്കും ഭരതന്റെ കാര്യത്തിൽ പ്രത്യേക ശ്രധ്ഢയൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും കിട്ടിയാൽ കഴിക്കും.. ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ ആ കുമാരൻ ജീവിച്ചു
ഒരിക്കൽ ജ്യേഷ്ടന്മാർ അവനു കാവൽ മാടത്തിൽ കാവലിനായി നിയോഗിച്ചു

ആ നാട്ടിലെ ഒരു ദുഷ്ടനായ ശൂദ്രരാജാവ് തനിക്ക് മക്കളുണ്ടാകാനായി നരബലി നടത്തുക പതിവുണ്ടായിരുന്നു. ഒരിക്കൽ ബലിക്കായി ആരേയും കിട്ടാതിരുന്നപ്പോൾ കാവല്ക്കാർ വന്ന് പാവം ഊമയെ പിടിചു കൊണ്ടു ബലിചെയ്യാൻ തുനിയുന്നു.
എന്നിട്ടും കുമാരൻ വാ തുറന്ന് ഒന്നും പറഞ്ഞില്ല. ജ്യേഷ്ടന്മാരും രക്ഷിക്കൻ ചെന്നില്ല.
ഒടുവിൽ ബലി സമയമായപ്പോൾ സാക്ഷാൽ ഭദ്രകാളി പ്രത്യക്ഷമായി കുട്ടിയെ രക്സിക്കുന്നു.
അപ്പോഴും മൗനമായി വലിയ ഭാവവ്യത്യാസമൊന്നും ഇല്ലാതെ ഭരതൻ കാവൽ മാടത്തിൽ തിരിച്ചുപോകുന്നു..

കുറച്ചു നാൾ കഴിഞ്ഞ് സിന്ധുരാജാവായ രഹുഗണൻ കപിലാചാര്യരെ കാണുവാനായി പല്ലക്കിൽ പോകുമ്പോൾ പല്ലക്കുചുമക്കുവാൻ ഒരാളുടെ ആവശ്യൻ നേറിട്ടു, അവർ ചെന്ന് ഊമയെ പിടിച്ച് പല്ലക്ക് ചുമപ്പിക്കുന്നു..
പല്ലക്കിൽ ഇരിക്കുന്ന രാജാവ് തന്നെ ചുമക്കുന്നവരെ വാതോരാതെ പുലഭ്യം പറഞ്ഞുകൊണ്ടായിരുന്നു നടന്നത്.
ഇതുകേട്ട് ഒടുവിൽ ഭരതൻ പല്ലക്ക് താഴെ നിർത്തി വച്ച്
ആദ്യമായി സംസാരിക്കുന്നു..!
രാജാവിനെ സൃഷ്ടിക്കുന്ന കൈകൾ തന്നെയാണ്‌ യാചകനെയും സൃഷ്ടിക്കുന്നത്,
ദൈവത്തിനു രാജാവിന്റെ കൊട്ടാരം നിസ്സാരവും ദരിദ്രന്റെ പുലമാടം
ശ്രേഷ്ടവുമായിരിക്കാം.. കപിലാചാര്യന്റെ ശിഷ്യനെന്നു ഭാവിച്ചിട്ട് ഇതൊക്കെയാണോ അദ്ദേഹത്തിൽ നിന്നും പഠിച്ചത്?! അങ്ങയുറ്റെ ഗുരുവായ കപിലാചാര്യന്റെ മാതുലൻ പ്രിയവ്രതനാണ്‌ എന്റെയും വംശപിതാവ്‌.
ശാശ്വതമായ ഈ ലോകത്തെ നശ്വരമെന്നു കരുതുന്നതത്രെ അങ്ങയുടേ അഹഹങ്കാരം!
എല്ലാം കേട് ചുമട്ടുകാരൻ നിസ്സരനല്ല എന്നു മനസ്സിലാക്കി അദ്ദേഹത്തെ കുംബിടുന്നു.
ഭരതൻ സിന്ധുരാജാവിനു മുക്തിപ്രദാനങ്ങളായ ആത്മജ്ഞാനങ്ങൾ ഉപ്ദേശിച്ചുകൊടുക്കുന്നു.
വിവേകം കൈവന്ന രാജാവ് എല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച്
തപസ്സനുഷ്ടിച്ച്. മുക്തിയടയുന്നു
ഭരതൻ ലോകോപകാരാർത്ഥം അജ്ഞന്മാർക്ക് വിജ്ഞാനപീയൂഷം പകന്നു കൊടുത്ത് ജീവിക്കുന്നു..
ഒടുവിൽ ജന്മമരണ വിമുക്തനായി വിഷ്ണുപദം പ്രാപിക്കുന്നു..

[അനന്തരം പരീക്ഷിത് സപ്ത സാഗരങ്ങളെപ്പറ്റിയും സപ്തദ്വീപുകളെപ്പറ്റിയും ഒക്കെ സംശയം ചോദിക്കുന്നു അതിനുത്തരമാൺ‌ അടുത്ത ഭാഗങ്ങളിലായ 'ഭൂഗുണിതം' തുടങ്ങിയവ]