Wednesday, November 11, 2009

ചതുർശ്ലോകീ ഭാഗവതം

ചതുർശ്ലോകീ ഭഗവതം
ബ്രഹ്മാവിനോട് മകന്‍ നാരദന്‍, ‘അങ്ങു വസിക്കുന്ന താമര എങ്ങിനെ ഉണ്ടായി?’ എന്നൊക്കെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, സൃഷ്ടിയുടെ രഹസ്യമറിയാനായി താമര തണ്ടിലൂടെ താഴേക്ക് ചെല്ലുന്ന ബ്രഹ്മാവിന് ഭഗവാന്‍ നേരിട്ട് ഉപദേശിക്കുന്നതാണ് ചതുർശ്ലോകീ ഭഗവതം .

ഭാഗവതം കഥയുടെ ചതുര്ശ്ലോകീ ഭാഗവതത്തിന്റെ വിപുലീകരിച്ചതാണ്. ( എസ്സന്‍സ് ഓഫ് ഭാഗവതം)
ഭാഗവതത്തിന്റെ സത്ത/വിത്ത് എന്നും പറയാം..
--
--
--
--
ചതുര്‍ശ്ലോകീ ഭാഗവതത്തില്‍ ഭഗവാൻ അരുൾചെയ്യുന്നു,
‘സത്തും അസത്തുമായി ഇരിക്കുന്നതും ഞാനാണ്,
സത്തും അസത്തും ഇല്ലാതാകുമ്പോൾ ശേഷിക്കുന്നതും ഞാൻ മാത്രം”

ഉള്ളതെന്താണ് ഉണ്ടായതെന്താണ് എന്ന് ഭഗവാൻ വിശദീകരിക്കുന്നു..സ്ഥൂലമായതും സൂക്ഷ്മമായതും/ ശരീരവും മനസ്സും. ശരീരം ഉണ്ടായതും മനസ്സ് എന്നും നിലനിൽക്കുന്നതും. ശരീരം മനസ്സിൽ ഉണ്ടായി നശിക്കുന്നു! വീണ്ടും ജനിക്കുന്നു, നശിക്കുന്നു. മനസ്സ് എപ്പോഴും അവിടെ ഉണ്ട് എന്ന തത്വം

ശ്രീ ശങ്കരാചാര്യരുടെ ഒരു ഉദാഹരണ കഥ ഉദിത്ചൈതന്യയതി ഇവിടെ പറയുന്നു.
‘മണ്ണിൽ നിന്നും കലവും കുടവും ഒക്കെ ഉണ്ടാക്കുന്നു. അപ്പോൾ മണ്ണ്‌ കലത്തോടായി പറയുന്നു. ഞാൻ എന്നും ഇങ്ങിനെ ഉണ്ടാകും. എന്നാൽ നീ എന്നിൽ നിന്നും ഉണ്ടായി വീണ്ടും നശിച്ച് എന്നിലേക്ക് തിരിച്ചു വരും’ എന്ന്! അതുപോലെ, മണ്ണിനെ കുടമായി മാറ്റാന്‍ ഒരു ശക്തി/ആള്‍ വേണം. അതാണ് ഈശ്വരന്‍
ചൈതന്യത്തില്‍ നിന്നും മനസ്സുണ്ടാകുന്നു, മനസ്സിൽ നിന്നും ശരീരങ്ങൾ ഉണ്ടാകുന്നു.

ശാസ്ത്രഞ്ജന്മാരോട് ചോദിച്ചാൽ അവർ പറയും നമ്മുടെ ശരീരം എന്നാൽ കുറെ പ്രോട്ടോണും ന്യൂട്ട്രോണും ഇലക്ട്രൊണും ഒക്കെ ചേർന്നതാണ് ശരീരം ഇല്ലാതാകുമ്പോൾ ഇതൊക്കെ പ്രകൃതിയിൽ തന്നെ വിലയിക്കുന്നു. ഇത് തന്നെയാണ് ഒരു ആത്മീയാചാര്യനും പറയുന്നത്. ഒന്നുമില്ല്ലായ്മയിൽ നിന്നുണ്ടായി വീണ്ടും ഒന്നുമല്ലാതായി മറയുന്നു!

വേറൊന്ന്, പ്രകൃതിയിലെ ഒരു സൂക്ഷമായ ആറ്റത്തിന്റെ ഘടനയും വലിയ ജീവജാലങ്ങളുടെ ഘടനയും ഭൂമിയുടെ ഘടനയും ഒക്കെ ഒരുപോലെയാണ്!

മറ്റൊരു ഉദാഹരണം ഉദിത് ചൈതന്യയതി പറയുന്നു..
സ്റ്റാറ്റിക് എനര്‍ജി
കൈനറ്റിക് എനര്‍ജി
ഡൈനാകിക് എനര്‍ജി
ഒരു ഡാമില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ അത് സ്റ്റാറ്റിക് എനര്‍ജി
അത് ഒഴുക്കി ഇലക്ട്രിസിറ്റി ഉണ്ടാക്കുമ്പോള്‍ അത് കൈനറ്റിക് എനര്‍ജി ആകുന്നു
ആ ഇലക്ട്രിസിറ്റി കൊണ്ട് ഓരോന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് ഡൈനാമിക് എനര്‍ജി ആകുന്നു

അതുപോലെ നിശ്ചലമാണ് നമ്മുടെ ഉള്ളിലെ ചൈതന്യം (സ്റ്റാറ്റിക് എനര്‍ജി)
പിന്നെ ചിന്തകളുടെ രൂപത്തില്‍ അത് മനസ്സില്‍ ചലനം സൃഷ്ടിക്കുന്നു..(കൈനറ്റിക് എനര്‍ജി)
ചിന്തിച്ച പ്രകാരം നാം ഓരോന്നു ചെയ്തുകൂട്ടുന്നു..(ഡൈനാമിക് എനര്‍ജി)
നമ്മുടെ പ്രവര്‍ത്തികള്‍ നന്നാകണമെങ്കില്‍ മനസ്സ് നന്നാകണം, മനസ്സ് നന്നാകണമെങ്കില്‍ നിശ്ചലമായ
ചൈതന്യത്തെ നാം അറിയണം... ഇത് പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഒക്കെ സാധിക്കുന്നു.
ഭാഗവതത്തിന്റെ മുക്തിയിലേക്കുള്ള പത്തു പടവുകള്‍ !
1) സർഗ്ഗം (എന്റെ, എന്റേത് എന്നുള്ള സ്വാര്‍ത്ഥത നമ്മെ എത്രമാത്രം തളര്‍ത്തുന്നു എന്നത് കാട്ടുന്നു ത്രിതീയ സ്കന്ധത്തില്‍)
2) വിസർഗ്ഗം (ഞാന്‍ എന്ന നാം ഓരോ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി ഒടുവില്‍ വിഷമം ഉണ്ടാകുന്നത്. ഉദാ: ദക്ഷന്റെ കഥ- നാലാം സ്കന്ധത്തില്‍)
3) സ്ഥാനം (മനസ്സിനു എതെല്ലാം സ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം എനത്.. സ്വാര്‍ത്ഥമായും ജീവിക്കാം.. ബ്രഹ്മസായൂജ്യത്തിനായും ജീവിക്കാം- അഞ്ചാം സ്കന്ധത്തില്‍)
4) പോഷണം (മനസ്സിനെ ദുഃഖിപ്പിക്കാതിരിക്കാന്‍ പോസിറ്റീവ് ആയ ചിന്തകള്‍ പോക്ഷിപ്പിക്കണം- ഉദാ: അജാമിളന്റെ കഥ)
5) ഊഭയാ (എന്തു പ്രകടിപ്പിക്കണം..രണ്ടും നമ്മളില്‍ തന്നെ ഉണ്ട്. നിശ്ചയിക്കേണ്ടത് നാമാണ്. ദൈവീകമോ? ആസുരികമോ? ഉദാ: പ്രഹ് ളാദനും ഹിരണ്യകശിപുവും)
6) മന്വന്തര: ( മനസ്സിന്റെ അന്തരങ്ങള്‍- മൂന്നു ഭാവങ്ങള്‍-തമോഗുണ, രജോഗുണം, സാത്വികഗുണം.. മൂന്നും ബാലന്‍സ് ചെയ്യുക. തമോഗുണം അധികരിച്ചപ്പോള്‍ ആപത്തായ കഥ: ഗജേന്ദ്രന്റെ കഥ; രജോഗുണം അധികരിച്ച ഇന്ദ്രന്റെ കഥ- പാലാഴിമഥനം; സാത്വികഗുണം മഹാബലിയുടെ കഥ... പൂര്‍ണ്ണതയിലെത്തിക്കുന്ന കഥ മത്സ്വാവതാര കഥ)
7) ഈശാനകഥ (ഈശ്വരത്വത്തിലേക്ക് ഉയരാന്‍ സഹായിക്കുന്ന കഥകള്‍: ആത്മബലം ഉണ്ടാക്കുന്ന കഥകള്‍.. അംബരീക്ഷന്റെ കഥ.. ദുര്‍വ്വാസാ‍വു ശപിച്ചിട്ടും തളരാതെ.. യധാര്‍ത്ഥ ഭക്തര്‍ ഒരിക്കലും ഒന്നിന്റെ മുന്നിലും തളരില്ല)
8) നിരോധം (തളര്‍ത്തുന്ന ചിന്തകളെ നിരോധിക്കുക. ഒന്നിനെ നിരോധിക്കാന്‍ മറ്റൊന്നിനോട് ആകര്‍ഷണം തോന്നിപ്പിക്കുകയാണു വേണ്ടത്. ഭഗവാനോട് ആകര്‍ഷണം തോന്നിയാല്‍ മറ്റ് ചാപല്യങ്ങളും ദുഃഖങ്ങളും ഒക്കെ വിട്ടൊഴിയും)
9) മുക്തി (നിരന്തരമായ ഈശ്വരസ്മരണയാണ് മുക്തി- മെഴുകുതിരി ഉരുകി തീരുമ്പോലെ മറ്റു ചിന്തകളെല്ലാം ഉരുകി തീര്‍ന്ന് ഭഗവാനില്‍ ലയിക്കണം)
10) ആശ്രയം ( മനസ്സിനെ നിലനിര്‍ത്തുന്നത് ആരുടെ ആശ്രയത്താലാണൊ, ആ ആശ്രയത്തില്‍ മനസ്സിനെ വിലയിപ്പിക്കുക- ഒരു വള്ളിച്ചെടി മരക്കമ്പില്‍ ചുറ്റുമ്പോലെ ഭഗവാനില്‍ ചുറ്റി വരിഞ്ഞ് ഒടുവില്‍ താദാമ്യം പ്രാപിക്കുക)

ഈശ്വരനെ ശരണം പ്രാപിച്ച് ജീവിക്കേണ്ടതെങ്ങിനെ എന്ന് ഒരു കിളിയുടെ കഥയിലൂടെ:

ഒരു പരുന്ത് ആകാശത്തിൽ അങ്ങുമിങ്ങും പറന്ന് ഒടുവിൽ തളർന്ന് ഒരു മരക്കൊമ്പിൽ വന്നിരിക്കുന്നു.
അല്പം കഴിയുമ്പോൾ ആ മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നു എന്നാൽ അതിൽ മുറുകെപ്പിടിച്ചിരിക്കയായിരുന്ന പരുന്ത്, ഉടൻ തന്റെ ചിറക് വിടർത്തി ആകാശത്തേയ്ക്ക് പറന്നുയരുന്നു.

ഇതുപോലെയാവണം നാമും. ലൌകീകബന്ധങ്ങളിൽ മുറുകെ പിടിക്കുമ്പോഴും എപ്പോഴും ഉള്ളിൽ
ഇത് ഏതു നിമിഷവും ഒടിഞ്ഞു വീണേയ്ക്കാവുന്ന ഒരു ചില്ലയാണെന്നു കരുതി വേണം ജീവിക്കാൻ.
എപ്പ്ഴും ആശ്രയമായി ഭഗാനെ സ്മരിച്ചുകൊണ്ട് ജീവിച്ചാൽ ചില്ല ഒടിയുമ്പോൾ നാമും താഴെവീഴാതെ
ഭഗവാനിലേക്ക് പറ്ന്നുയരാം.

പാഞ്ചാലിയുടെ അവസാനം

5 ഭർത്താക്കന്മാർ നോക്കി നിൽക്കുമ്പോഴും ശ്രീകൃഷ്ണനെ സ്മരിച്ചുകൊണ്ടാണ് പാഞ്ചാലി
ദേഹം ത്വജിക്കുന്നത്.

കുന്തിയും ഭീക്ഷമർ ഒക്കെ ഭഗവത് ഭക്തിയുടെ ഉദാഹരണങ്ങളാണ്