Sunday, November 8, 2009

ആയുർ പരിണാമം; സൃഷ്ടി

മൈത്രേയമുനി വിദുരരോട് ആയുർപരിണാമത്തെപ്പറ്റിയും. പിന്നെ സൃഷ്ടിയുടെ ഉത്ഭവത്തെപ്പറ്റിയും വിവരിക്കുന്നു.

ആയുർ പരിണാമത്തെപ്പറ്റി ഇവിടെ

സൃഷ്ടിയുടെ (തുടക്കം)

മഹാപ്രളയം കഴിഞ്ഞ്, വിഷ്ണുഭഗവാൻ ഒരാലിലയിൽ കിടക്കുന്നു. അപ്പോൾ ഭഗവാന്റെ പൊക്കിളിൽ ഔർ താമരയുണ്ടായി അതിൽ ബ്രഹ്മാവ് ഉണ്ടാവുന്നു. താൻ എവിടെയാണെന്ന് സംഭ്രമിച്ച് നാലുപാടും നോക്കുന്നു- സംഭ്രമിച്ച് നാലുദിക്കിലേക്കും നോക്കയാൽ നാലുമുഖങ്ങളുണ്ടാക്കുന്നു- താമരത്തണ്ടിലൂടെ ഊർന്നിറങ്ങി താഴെ ചെല്ലുമ്പോൾ ഭഗവാൻ അനന്തശയനം ചെയ്യുന്നു. ഭഗവാൻ ബ്രഹ്മാവിന് ആദ്യം വേദങ്ങൾ ഉപദേശിച്ചു കൊടുക്കുന്നു. പിന്നെ ഭഗവാൻ ബ്രഹ്മാവിനോട് ഭൂമിയിൽ സൃഷ്ടി നടത്താൻ പറയുന്നു.


ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു. ആദ്യം സനൽക്കുമാരന്മാർ, പിന്നെ നാരദൻ, പിന്നെ സപ്തർഷികൾ
പക്ഷെ, ആരും പുത്രോൽ‌പ്പാദനത്തിനു തയ്യാറായില്ല. അങ്ങിനെ എന്തെങ്കിലും കുറവോടെ നിർമ്മിച്ചാലേ രക്ഷയുള്ളൂ എന്നുകരുതി ചെറിയ കുറവുകളോടെ ആദ്യത്തെ ആണായ സായംഭൂമനുവിനെയും ശതരൂപാദേവിയേയും സൃഷ്ടിച്ചു.

അവർക്ക് എന്തോ കുറവുള്ളതായി തോന്നുകയും. തങ്ങളുടെ ആനന്ദം അപൂർണ്ണമായി തോന്നുകയും അത് മറ്റേ ആൾ നികത്തും എന്നും ഉള്ള തോന്നലുണ്ടാകുന്നു. അങ്ങിനെ അന്യോന്യം ആകൃഷ്ടരാകുന്നു. അവർക്ക് ജീവിക്കാൻ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല!

ബ്രഹ്മാവ് ഭൂമിയെ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല. അങ്ങിനെ അദ്ദേഹം ധ്യാനനിരതനായി നോക്കുമ്പോൾ ഭൂമിയെ അസുരന്മാർ പാതാളലോകത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കയാണ്. ബ്രഹ്മാവ് വിഷ്ണുഭഗവാനോട് ഭൂമീദേവിയെ രക്ഷിക്കാൻ അപേക്ഷിക്കുന്നു. അപ്പോൾ ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും പെരുവിരലിന്റെ രൂപത്തിൽ പുറത്തുവരുന്ന രൂപമാണ് വരാഹം. വരാഹമൂർത്തി പാതാളത്തിൽ പോയി ഭൂമീദേവിയെ രക്ഷിച്ചു കൊണ്ടുവരുന്നു.

(അടുത്ത പോസ്റ്റിൽ വരാഹകഥ തുടരുന്നു.)

വിദുരമൈത്രേയ സംവാദം

ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും വനവാസത്തിനും പോയി ഭാ‍രതയുദ്ധത്തിന്റെ ഒടുവിൽ
അതുണ്ടാക്കുന്ന നാശങ്ങളും നഷ്ടങ്ങളും ദുഃഖങ്ങളും ഒക്കെ മുൻ‌കൂട്ടിക്കണ്ട് വിദുരർ തീർത്ഥാടനത്തിനു പോകുന്നു. വഴിയിൽ വച്ച പാണ്ഡവർ കൌരവരെ നശിപ്പിച്ച് രാജ്യം വാഴുന്ന കാര്യം അറിയുന്നു.
പിന്നീട് തീർത്ഥാടനം തുടരുന്നു. അദ്ദേഹം കാളിന്ദീതീരത്തു നിൽക്കുമ്പോൾ ഉദ്ധവരെ കാണുന്നു, സംസാരിച്ചിരിക്കുന്നു. യാദവന്മാരുടെ നാശവും ശ്രീകൃഷ്ണന്റെ ദേഹവിയോഗവും അറിഞ്ഞ് മനസ്സ് വളരെ വിഷമിക്കുമ്പോൾ ഉദ്ധവരോടായി ആത്മജ്ഞാനം ഉപദേശിച്ചു തരാൻ അപേക്ഷിക്കുന്നു.
അതിനു കുറച്ചുകൂടി യോഗ്യം മൈത്രേയ മുനിയാണെന്ന് പറയുന്നു.
വിദുരൻ ഗംഗാതീരത്ത് വച്ച് മൈത്രേയ മുനിയെ കാണുകയും അദ്ദേഹം ഭഗവാനെപ്പറ്റിയും
പ്രളയം കഴിഞ്ഞ് ബ്രഹ്മാവ് ആലിലയിൽ കിടക്കുന്ന വിഷ്ണുവിന്റെ പൊക്കിളിൽ നിന്നും കിളിർത്ത ചെന്താമരയിൽ ജനിക്കുന്നതും അവിടെ കിടന്ന് പരിഭ്രമിച്ച് നാലുവാശത്തേയ്ക്കും നോക്കുന്നു. ഒന്നും മനസ്സിലാകാഞ്ഞ്, താമർതണ്ടിലൂടെ താഴെയിറങ്ങിച്ചെല്ലുമ്പോൾ അനന്തശയനം ചെയ്യുന്ന നാരായ്ണമൂർത്തിയെ കാണുന്നു. വിഷ്ണുഭഗവാൻ, ബ്രഹ്മാവിനു വേദങ്ങൾ ഉപദേശിച്ചുകൊടുക്കയും പിന്നെ സൃഷ്ടി നടത്താനും അരുളിചെയ്യുന്നു.

[കടപ്പാട്: ശ്രീമഹാഭാഗവതം- തുഞ്ചത്തെഴുത്തച്ഛൻ, ശ്രീമഹാഭാഗവതം ഗദ്യം-ഡോ. പി. എസ്സ്. നായർ]
*

വിരാഡ്‌രൂപധ്യാനം

ഭഗവാന്റെ ഏതുരൂപമാണ് ഞാൻ മനസ്സിൽ സങ്കല്പിക്കേണ്ടത് എന്നപരീക്ഷിത്തു മഹാരാജാവിന്റെ ചോദ്യത്തിന് മറുപടിയായി ശ്രീശുകമഹർഷി ഭഗവാന്റെ രൂപം വർണ്ണിക്കുന്നതാണ് വിരാഡ്‌രൂപധ്യാനം.

ഭഗവാന്റെ ശരിക്കുമുള്ള രൂപം വർണ്ണിച്ചിട്ട് കുറച്ചുകൂടി വിശദമായി വിവരിക്കുന്നു

ഈരേഴുപതിന്നലു ലോകങ്ങളും ഭഗവാന്റെ വിരാട്‌രൂപമാണെന്ന് സങ്കല്പിച്ച് ധ്യാനിക്കാം,

ഭഗവാന്റെ പാദങ്ങൾ-പാതാളം

കുതികാൽ- മഹാതലം

ഗുലഫം- രസാതലം

ജാനുക്കൾ (കാൽമുട്ടുകൾ)-തലാതലം

തൃത്തുടക്കാമ്പുകൾ- അതലവിതലങ്ങൾ

നിതംബം- വിതലം

നാഭി-ഭൂലോകം

തിരുവക്ഷസ്സ്- ദേവലോകം

ഗളമൂലം- മഹർല്ലോകം

കണ്ഠപ്രദേശം- തപോലോകമായും

മുഖം- ജനലോകം

ശിരസ്സ്- സത്യലോകം

ഈ രൂപത്തിൽ ഭഗവാനെ ധ്യാനിച്ചാൽ അഭീഷ്ടസിദ്ധിയും, പുണ്യവും ഒക്കെ ലഭിക്കും


ഭഗവത്‌ഭജനാരംഭം

ഭഗവത്‌ഭജനാരംഭം
ശ്രീശുകൻ പറയുന്നു, അങ്ങ് ഭാഗ്യവാനാണ്. മൃത്യുകാലമടുത്തിരിക്കുമ്പോൾ ഇങ്ങിനെ അങ്ങെയ്ക്ക് തോന്നിയത് മഹാഭാഗ്യം. അങ്ങ് തുറന്നു പറഞ്ഞല്ലൊ, എനിക്ക് ഭയമുണ്ടെന്നും എന്തു ചെയ്താ‍ൽ
ജീവന്മുക്തി ലഭിക്കും എന്നും ഒക്കെ. പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളാണ് അത്.
ഞാൻ എന്റെ പിതാവിൽ നിന്നു കേട്ടിട്ടുള്ള ശ്രീമഹാഭാഗവതം അങ്ങേക്ക് പറഞ്ഞുതരാം..
ഏഴുദിവസമേ ഉള്ളൂ എന്നുള്ള കാര്യത്തിൽ വിഷമിക്കണ്ട്. പണ്ട്, ഖഡ്വാംഗദൻ ജീവിതത്തിന്റെ രണ്ടുനിമിഷം കൊണ്ട് ഇതിനു സാധിച്ചിട്ടുണ്ട്. ഞാൻ ഭക്തിമാർഗ്ഗത്തെപ്പറ്റി അങ്ങേയ്ക്ക് ചുരുക്കി പറഞ്ഞു തരാം.

നാലു കാര്യങ്ങൾ ചെയ്താൽ അങ്ങയ്ക്ക് ഇത് ശ്രദ്ധിച്ചു മനസ്സിലാക്കാൻ സാധിക്കും
ജിതാസനൻ. (ഏഴുദിവസം കൊണ്ട് ഇത് കേൾക്കും എന്ന് നിശ്ചയിച്ചുറക്കുക)
ജിതശ്വാസോ (ശ്വാസം നിയന്ത്രിക്കുക/പരിഭ്രമങ്ങളില്ലാതെ ഇരിക്കുക)
ജിതസംഗോ (മനസ്സിൽ സത് ചിന്തകൾ-സത്‌സംഗം)
ജിതോന്ദ്രിയോ (നാവിനെ നിയന്ത്രിക്കുക-ആവശ്യമില്ലാതെ സംസാരിക്കതിരിക്കുക)