Saturday, November 7, 2009

പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

പരീക്ഷിത്ത് ഒരിക്കൽ നായാട്ടിനു പോകുമ്പോൾ ധ്യാനനിരതനായിരിക്കുന്ന ശമീകമഹർഷിയോട് (അംഗിരസ്സിന്റെ പുത്രൻ) ദാഹജലം ചോദിക്കുകയും ധ്യാനത്തിൽ എല്ലാം മറന്നിരുന്ന അദ്ദേഹം അത് കേൾക്കാഞ്ഞത് മനപൂർവ്വമാണെന്ന് കരുതി കോപപ്പെട്ട് അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ അദ്ദേഹത്തിന്റെ കഴുത്തിൽ വലിച്ചെറിഞ്ഞ് നടന്ന് മറയുകയും ചെയ്യുന്നു.

ക്ഷിപ്രകോപത്താൽ ഇത്രയും ചെയ്തുപോയെങ്കിലും പിന്നീട് അദ്ദേഹം കൊട്ടാരത്തിൽ എത്തുമ്പോൾ പശ്ചാത്തപിക്കുന്നു.

മഹർഷിയുടെ കഴുത്തിൽ പാമ്പിനെ കണ്ട് വന്ന മഹർഷിയുടെ മകൻ ശൃംഗിക്ക് കാര്യം മനസ്സിലാകയും പരീക്ഷിത്തിനെ 7 ദിവസത്തിനകം സർപ്പങ്ങളുടെ രാജാവായ തക്ഷകൻ എന്ന സർപ്പം കൊത്തി മരിക്കാനിടയാകട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു.

ധ്യാനത്തിൽ നിന്നുണർന്ന മഹർഷി, പരീക്ഷിത്ത് നല്ല മനുഷ്യനായിരുന്നെന്നും അദ്ദേഹത്തോട് നടന്ന കാര്യങ്ങൾ പോയി പറയാനും മകനോട് ശട്ടം കെട്ടുന്നു.

മുനിയുടെ മകൻ കൊട്ടാരത്തിലെത്തി പരീക്ഷിത്തിനോട് ശാപവൃത്താന്തം അറിയിക്കുന്നു. എന്നാൽ പരീക്ഷിത്ത് ശാന്തനായി പറയുന്നു, ‘താൻ ഈ ശിക്ഷ അർഹിക്കുന്നു എന്നും അമ്മയുടെ ഗർഭപാത്രത്തിൽ വച്ചേ മരിച്ചുപോകേണ്ടിയിരുന്ന താൻ ഇത്രയുമെങ്കിലും ജീവിക്കാനായത് ഭഗവത് കൃപ ഒന്നുകൊണ്ടുമാത്രമാണെന്നും’ സമാധാനിക്കുന്നു.

തനിക്ക് അന്ത്യമടുത്തു എന്ന തോന്നലാൽ, മഹാത്മാക്കളെ വിളിച്ചുവരുത്തി ഉപായം ആരായുന്നു. മഹാത്മാക്കൾ പറയുന്ന്, “മരണം അടുത്തെത്തിയെന്നറിയുന്നവർ ചെയ്യുന്നത്, കാശിയിൽ, അല്ലെങ്കിൽ ഹരിദ്വാറിൽപോയി 7 ദിവസം നിരാഹാരവൃതമെടുത്ത്, ഏഴിന്റ അന്ന് ഗംഗയിൽ ഇറങ്ങി സമാധി കൈക്കൊള്ളുന്നു. പ്രായോഗവേശം എന്നാണ് ഇങ്ങിനെ സമാധികൈക്കൊള്ളുന്നതിന് പറയുന്നത്”. (‘സമാധിസ്ഥൽ’ എന്നൊരു സ്ഥലം ഹരിദ്വാറിൽ ഇപ്പോഴും ഉണ്ട്.)
ഇതു കേട്ട്, പരീക്ഷിത്ത് തന്റെ പുത്രനായ ജനമേജയനെ രാജ്യഭാരം ഏൽ‌പ്പിച്ച് ഹരിദ്വാറിരിലെത്തുന്നു. പ്രാർത്ഥിക്കാനായി അവിടെ ഒരു പർണ്ണശാലകെട്ടുന്നു. അത്രിമഹർഷി, വസിഷ്ഠമഹർഷി, ച്യവനൻ , കാവലൻ തുടങ്ങിയ മഹർഷിമാർ അവിടെ എത്തുന്നു. പരീക്ഷിത്ത്ന് നാമമൊക്കെ ചെയ്തിട്ടും മരണഭയം ഒഴിയുന്നില്ല. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ അവിടെ ശ്രീശുക മഹർഷി എത്തുന്നു. എല്ലാ മഹാത്മാക്കളും എഴുന്നേറ്റു വണങ്ങുന്നു. പരീക്ഷിത്ത് ശ്രീശുകമഹർഷിയോട് ചോദിക്കുന്നു,
‘മരണത്തെ എങ്ങിനെ അഭിമുഖീകരിക്കണം എന്നു പറഞ്ഞു തന്നാലും. ഞാൻ എന്തു കീർത്തിക്കണം, എന്തു സ്മരിക്കണംഎന്നൊക്കെ’.
കേവലം ഒരു പശുവിനെ കറക്കുന്ന സമയം പോലും ഒരിടത്തടങ്ങിയിരിക്കാത്ത ശ്രീശുകൻ ഭാഗവതകഥ പറയാനായ്യി 7 ദിവസം അവിടെ തങ്ങുന്നു.

----
ഒടുവിൽ...
അങ്ങിനെ 7 ദിവസം കൊണ്ട് മഹാഭാഗവത കഥ കേൾക്കയും, ഏഴാം ദിവസം ഒരു പഴത്തിൽ ഒരു പുഴുവായി ഒളിച്ച് തക്ഷകൻ രാജാവിനെ ദംശിക്കുകയും, അദ്ദേഹം ജീവന്മുക്തി പ്രാപിക്കയും ചെയ്യുന്നു.

ഒരു പ്രത്യേകത എന്തെന്നാൽ ശ്രീമഹാഭാഗവതം കഥ തുടങ്ങുന്നത് മഹാഭാരതയുദ്ധം കഴിഞ്ഞ് പാണ്ഡവർ പരീക്ഷിത്തിനെ രാജാവാക്കി പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് സൂതമുനി കഥപറയുമ്പോലെയാണെങ്കിൽ

മാഹാഭാരതം തുടങ്ങുന്നത് പരീക്ഷിത്തിന്റെ മകൻ, ജനമേജയൻ, തന്റെ അച്ഛനെ കൊന്നത് തക്ഷകൻ എന്ന സർപ്പമാണെന്നറിഞ്ഞ്, ഉത്തുംഗ മഹർഷിയുടെ ഉപദേശപ്രകാരം ഒരു സർപ്പയ്ജ്ഞം നടത്തുന്നു. അവിടെ വച്ചാണ് ശ്രീ മഹാഭാരതകഥയുടെ തുടക്കം.

പരീക്ഷിത്തിന്റെ രാജ്യഭാരം

പരീഷിത്തിന്റെ രാജ്യഭാരം

വളരെ ധർമ്മജ്ഞനായും നീതിമാനുമായി പ്രജകളുടെ ക്ഷേമത്തിനു പ്രാധാന്യം നൽകി രാജ്യം ഭരിച്ചുകൊണ്ടിരിക്കെ, ഒരിക്കൽ അദ്ദേഹം പ്രജകളുടെ ക്ഷേമവ്രത്താന്തം അറിയാനായി കുതിരപ്പുറത്ത് സവാരിചെയ്യുമ്പോൾ വഴിയിൽ മൂന്ന് കാലൊടിഞ്ഞ ഒരു കാളയും ഒരു പശുവും നിൽക്കുന്നു. അരികിൽ
കറുത്ത വസ്ത്രധാരിയായി രാജകീയ ചിഹ്നങ്ങളൊക്കെ അണിഞ്ഞു നിന്ന് കാളയെ ദ്രോഹിക്കുന്നു.
പരീക്ഷിത്ത് ചോദിക്കുന്നു, അപ്പോൾ അയാൾ പറയുന്നു, ഞാൻ കലിയാണ്
കാള ധർമ്മമൂർത്തിയും പശു ഭൂമീദേവിയുമാണ് എന്നും പറയുന്നു.
കലി പറയുന്നു, ശ്രീകൃഷ്ണൻ ശരീരം ത്വജിച്ചശേഷം എനിക്ക് ഇവിടെ
ഇത് കേട്ട് ദേഷ്യം വന്ന് കലിയെ വധിക്കാനൊരുങ്ങുന്നു.
അപ്പോൾ കലി പരീക്ഷിത്തിന്റെ കാൽക്കൽ വീഴുന്നു. (കാൽക്കൽ വീണാൽ പിന്നെ വധിക്കാൻ പാടില്ല എന്നാണ് നിയമം)
പരീക്ഷിത്ത് പറയുന്നു, എന്റെ ഭരണപരിധിക്കു പുറത്തു പോകൂ എന്ന്
കലി പറയുന്നു, അങ്ങയുടെ ഭരണപരിധിയിൽ പെടാത്ത ഒരു രാജ്യം ഇപ്പോൾ ഭൂമിയിൽ ഇല്ല എന്ന്
ഇത് കേട്ട് കലിക്ക് പരീക്ഷിത്ത് കലിക്കിരിക്കാനായി നാല് സ്ഥലങ്ങൾ കല്പിക്കുന്നു
1) ചൂത് കളിക്കുന്നയിടത്ത് (ചീട്ട് കളി, ലോട്ടറി, ലോട്ടറിയിൽക്കൂടി കഷ്ടപ്പെടാതെ പണക്കാരായവർ അധികവും നശിക്കുന്നു)
2) മദ്യം പാനം ചെയ്യുന്നിടാത്ത്
3) സ്ത്രീ- വേശ്യാലയങ്ങളിൽ
4)സൂനഹ (കൊലപാതകം)
പക്ഷെ ഇതൊന്നും അങ്ങയുടെ രാ‍ജ്യത്തില്ലല്ലൊ എന്ന് കലി പറയുമ്പോൾ കലിക്കായി അഞ്ചാമതായി ഒരിടം പരീക്ഷിത്ത് പറഞ്ഞുകൊടുക്കുന്നു.
5) മാറിക്കൊണ്ടിരിക്കുന്നതിൽ/ ചാപല്യമുള്ളതിൽ (ഒരു ഉദാഹരണം: സ്വർണ്ണം!)

(ഉദാഹരണമായി ഉദിത ചൈതന്യയതി പറയുന്ന കഥ:
ഗുരുവായൂരിൽ നാരായണനെ കാണാൻ ക്യൂവിൽ നിൽക്കുമ്പോൾ അനൌൺസ്മെന്റ് കേൾക്കുന്നു, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ ആഭരണങ്ങലും പേർസും..’ എന്നു കേൾക്കുമ്പോൾ നാരായണനെ ഒക്കെ മറന്ന് മാലയിലും പേർസിലും ഒക്കെയാകുന്നു ശ്രദ്ധ) ഒക്കെ.
മനസ്സിനെ അസ്വസ്ഥമാക്കുന്നതൊക്കെ ‘കലി’യാണ്.
മനസ്സിന്റെ ശാന്തിയെ സ്വസ്ഥതയെ നശിപ്പിക്കുന്നതൊക്കെ കലിയാണ്.