Sunday, November 1, 2009

പാണ്ഡവരുടെ മഹാപ്രസ്ഥാനം -

പാണ്ഡവരുടെ മഹാപ്രസ്ഥാനം

അർജ്ജുനൻ വിവരം അന്വേക്ഷിച്ചു ദ്വാരകയിൽ പോകുന്നു.ആറുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
എല്ലായിടത്തും ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. ധർമ്മപുത്രൻ ഭീമനോട് പോയി അന്വേക്ഷിക്കാൻ പറയുന്നു. അപ്പോൾ അർജ്ജുനൻ കണ്ണീരോടെ തിരിച്ചെത്തുന്നു.ധർമ്മപുത്രൻ അർജ്ജുനനോട് ചോദിക്കുന്നു, ദ്വാരകയിലെ വിശേഷങ്ങൾ. അപ്പോൾ അർജ്ജുനൻ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീകൃഷ്ണൻ ദേഹം ത്വജിച്ച വിവരം അറിയിക്കുന്നു.
‘ഭഗവാനേ അങ്ങ് ഇല്ലാത്ത ഒരു ലോകം എനിക്ക് സങ്കല്പിക്കാൻ കൂടിക്കഴിയുന്നില്ല’ എന്നു പറഞ്ഞ് കേഴുന്ന അർജ്ജുനന്റെ മനസ്സ് ഭഗവത്ഗീതയിൽ ഒരിക്കൽക്കൂടി കടന്നുപോകുന്നു. കാലത്താൽ മറന്നുപോയ ഭഗവത്ഗീതയിലെ അർജ്ജുനന് മനസ്സിലാവുന്നു. അന്ന് യുദ്ധക്കളത്തിൽ വച്ച്
ഭഗവാൻ പറഞ്ഞു, “ഞാൻ മുൻപുണ്ടാകാതിരുന്നിട്ടില്ല, നീ മുൻപുണ്ടാകാതിരുന്നിട്ടില്ല, ഈ രാജാക്കന്മാർ മുൻപുണ്ടാകാതിരുന്നിട്ടില്ല, ഇവിടെക്കാണുന്ന ആരും മുൻപുണ്ടാകാതിരുന്നിട്ടില്ല, എല്ലാവരും എക്കാലത്തും ഉള്ളവരായിരുന്നു” എന്ന്. ശരീരം നശിച്ചുപോയാലും മനസ്സൊരിക്കലും നശിക്കുന്നില്ല എന്ന സത്യം. മനസ്സിന് പ്രായമില്ല, ജനനമില്ല മരണമില്ല, ശരീരം വിട്ടുപോയാല്ലും മനസ്സ് എന്നും നിലനിൽക്കുന്നു എന്ന സത്യം അർജ്ജുനന് ബോധ്യം വരുന്നു.
അർജ്ജുനൻ രാജകീയ വസ്ത്രങ്ങളൊക്കെ മാറ്റി, ശ്രീകൃഷ്ണനില്ലാത്ത ഒരു ലോകം എനിക്കു വേണ്ട എന്ന് പറയുന്നു, ധൃതരാഷ്ട്രറും അതുതന്നെ ചെയ്യുന്നു.
ശ്രീകൃഷ്ണൻ ഇല്ലാതായ വൃത്താന്തം മനസ്സിലായ കുന്തീദേവി ഭഗവത് സ്മരണയിൽ ശരീരം ഉപേക്ഷിക്കുന്നു. (മക്കളെ ഓർത്തല്ല ശരീരം ത്വജിച്ചത്. ഭഗവത് സ്മരണയിൽ!)
അവിടെ നിന്നും പാണ്ഡവർ നേരെ കെദേർ നാഥിൽ പിന്നെ ബദരികാശ്രമത്തിലെത്തുന്നു.
അളകനന്ദയിൽ കുളിച്ചു തൊഴുത്, സരസ്വതീനദീയും കടന്ന് മുന്നോട്ടു പോകുമ്പോൾ
പാഞ്ചാലി ദേവി തളർന്ന് വീഴുന്നു. നകുലനും സഹദേവനും പാഞ്ചാലിയെ രക്ഷിക്കാനായി ധർമ്മപുത്രരോട് അറിയിക്കുന്നെങ്കിലും ധരമ്മപുത്രർ തിരിഞ്ഞുനോക്കുന്നില്ല (എല്ലാവരും ലൌകീകത ത്വജിച്ച്, മോക്ഷമുക്തിതേടി പോവുകയായിരുന്നു.) പാഞ്ചാലി വീഴുന്നത് ഒരു ഭരത്താവിന്റെയും പേര് വിളിക്കുന്നില്ല വാസുദേവനെ ഏകാന്തഭക്തിയോടെ സ്മരിച്ചുകൊണ്ടാണ് ശരീരം ത്വജിക്കുന്നത്.

നാം അവസാനം സ്മരിക്കുന്നതുപോലെയായിരിക്കും നമ്മുടെ പുനർജ്ജന്മം.

ഇതിനൊരുദാഹരണ കഥ ഉദിതചൈതന്യയതി പറയുന്നു:
പുനർജ്ജനനം

നാം പുനർജ്ജനിക്കുന്നത് നമ്മൾ മരിക്കാറാകുമ്പോൾ അവസാനനിമിഷം എന്താകാൻ ആഗ്രഹിക്കുന്നോ അപ്രകാരമായിരിക്കും എന്നതിനുദാഹരണം.
ഉമ പരമേശ്വരനോട് ദക്ഷയാഗത്തിനു ക്ഷണിച്ചില്ലെങ്കിലും പോകണം എന്ന് വാശിപിടിക്കുമ്പോൾ
പരശിവൻ മനസ്സിൽ കരുതും ഏതിനും ഉമയുടേ ആയുസ്സ് തീർന്നിരിക്കുകയാണ്. അച്ഛനെ കാണാൻ വിടാതിരുന്നാൽ ഉമ മരിക്കാൻ സമയം അച്ഛനെ ഓർത്തുകൊണ്ടാവും മരിക്കുക അപ്പോൾ അടുത്ത ജന്മം വീണ്ടും ദക്ഷന്റെ മകളായി തന്നെ ജനിക്കും. അതല്ല താൻ ദക്ഷയാഗത്തിനു പോകാൻ അനുവാദം കൊടുത്താൽ തീർച്ചയായും അവിടെവച്ചായിരിക്കും മരണം സംഭവിക്കുക അപ്പോൾ തീർച്ചയായും എന്നെഓർത്താവും മരിക്കുക. അപ്പോൾ അടുത്തജന്മം വീണ്ടും തന്റെ ഭാര്യയായി ജനിക്കും എന്ന്. അങ്ങിനെ ഉമ ദക്ഷയാഗത്തിനു പോവുകയും അവിടെ വച്ച് ദക്ഷനാൽ അപമാനിതയായി പരശിവനെ ഓർത്താണ് മരിക്കുന്നത്. അതുകൊണ്ട് അടുത്തജന്മം പാർവ്വതിയായി ജനിച്ച് വീണ്ടും പരമശിവന്റെ ഭാര്യയാവുന്നു.

പരീക്ഷിത്തിന്റെ ജനനം

ഭാഗവതം തുടങ്ങുന്നത് ഭാരതം കഴിയുമ്പോൾ :

ഭാരതയുദ്ധം കഴിഞ്ഞ് മഹാഭാരതത്തിന്റെ അവസാനമാണ് പരീഷിത്തിന്റെ ജനനം.
പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് ശ്രീമഹാഭാഗവതം (മഹാവിഷ്ണുവിന്റെ അവതാരകഥകൾ) ശ്രീസൂതമഹർഷി പറയുന്നു. പിന്നീട് ശ്രീകൃഷ്ണൻ ദേഹത്യാഗം ചെയ്തശേഷം കലിയുഗമാരംഭിക്കുമ്പോൾ നൈമിശികാരണ്യത്തിൽ വച്ച് സൂതമഹർഷി ശൌനകാനികൾക്കായി വീണ്ടും പറയുന്നു.

പരീക്ഷിത്തിന്റെ ജനനം

ദുര്യോധനൻ ഭീമനാൽ തുട തകർക്കപ്പെട്ട്, യുദ്ധക്കളത്തിൽ മരിക്കാൻ കിടക്കുമ്പോൾ അതുകണ്ടു വരുന്ന അശ്വത്ഥാമാവ് ‘സ്വാമീ, അങ്ങയെ ഈ വിധം ദ്രോഹിച്ചവരുടെയൊക്കെ കുലത്തോടെ നശിപ്പിച്ചിട്ടേ ഇനി കാര്യമുള്ളൂ എന്നു പറഞ്ഞ് പോകുന്നു. (അശ്വത്ഥാമാവിനെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ച് സ്വീകരിച്ചതിന്റെ നന്ദി! പണ്ട് പാലിനു പകരം മാവുപൊടി വെള്ളത്തിൽ കലർത്തി പാലാണെന്ന് പറഞ്ഞ് കൊടുത്തു അമ്മ, അത്രയ്ക്ക് നിവൃത്തികേടായിരുന്നു. അതിൽ നിന്നും രക്ഷിച്ചത് ദുര്യോദനനാണ്)

അശ്വത്ഥാമാവ് രാത്രി പാണ്ഡവരുടെ പർണ്ണശാലയിൽ എത്തുന്നു. അവിടെ പാണ്ഡവരെ കാണാഞ്ഞ്(പാണ്ഡവരെ ശ്രീകൃഷ്ണൻ നേരത്തെതന്നെ മാറ്റിയിരുന്നു!) ഉറങ്ങിക്കിടക്കുന്ന പാണ്ഡവരുടെ അഞ്ച് പുത്രന്മാരുടെയും തല വെട്ടി, തിരിച്ച് ദുര്യോദനെ കൊണ്ട് കാണിക്കുമ്പോൾ ദുര്യോദനൻ അശ്വദ്ധാമാവിനെ ശപിക്കുകയാണ് ചെയ്യുന്നത്, ‘ഒന്നാമത് ഒരു ബ്രാഹ്മണനായ നിനക്ക് വധം പറഞ്ഞിട്ടുള്ളതല്ല, രണ്ടാമത് നിരപരാ‍ധികളെ യുദ്ധമുറയൊക്കെ തെറ്റിച്ച് കൊന്നു, അതുകൊണ്ട്, നീ ഒരുക്കലും ഗതികിട്ടാത്ത ചിരഞ്ജീവിയായി അലയുമാറാകട്ടെ’ എന്ന് ശപിക്കുന്നു.
(ചിരഞ്ജീവിമാർ രണ്ടുതരത്തിലുണ്ട്.സുകൃതം ചെയ്തു പുണ്യാത്മാവും. ദുഷ്കൃതം ചെയ്ത് ഗതികിട്ടാത്ത ആത്മാവായും.)


പിന്നീട് അർജ്ജുനൻ അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി തന്റെ അഞ്ചുമക്കളുടെ മരണത്തിൽ വിതുമ്പിക്കൊണ്ട് നിൽക്കുന്ന പാഞ്ചാലിയുടെ മുന്നിൽ കൊണ്ടു വരുന്നു.. അപ്പോൾ പാഞ്ചാലി പറയുന്നു.
“വേണ്ട അവനെ കൊല്ലണ്ട. അവൻ ബ്രാഹ്മണനാണ്, ഗുരുപുത്രനാണ്. ഞാനനനുഭവിക്കുന്ന ഈ കൊടും പുത്രദുഃഖം അശ്വദ്ധാമാവിന്റെ അമ്മ (ഗൌതമി) കൂടി അനുഭവിക്കേണ്ട. ഭർത്തൃദുഃഖത്താൽ പരിതപിച്ചുകൊണ്ടിരിക്കുന്ന ആ പതിവ്രതയ്ക്ക് പുത്രദുഃഖം കൂടി കൊടുക്കരുതേ എന്നാണ് പാഞ്ചാലി കേഴുന്നത്. (തനിക്ക് സംഭവിച്ച പോലെ ഒരു ദുഃഖം മറ്റൊരാൽക്ക് നൽകരുതേ എന്നു പ്രാർത്ഥിക്കാനുള്ള ഹൃദയവിശാലത ഭാരതത്തിനുണ്ടായിരുന്നു!)

അപ്പോൾ ആകെ കൺഫ്യൂഷനായ അർജ്ജുനൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു ‘ ഞാനിവനെ എന്തുചെയ്യണം അങ്ങ് പറയുക.’
ശ്രീകൃഷണൻ പറയുന്നു, ‘ഇവൻ ബ്രാഹ്മണനായതുകൊന്റ് കൊല്ലാനും പാടില്ല, എന്നാൽ തെറ്റ് ചെയ്തവനായതുകൊണ്ട് കൊല്ലുകയുംവേണം. ഒരു കാര്യം ചെയ്യാം അവന്റെ തലമുടി (കുടുമ-ചൂഡാമണിയൊടുകൂടിയ കുടുമ) അറുത്ത് വിടുക.’ (കുടുമ മുറിക്കുന്നതും ബ്രാഹ്മണരെയും ക്ഷത്രിയരെയും സംബന്ധിച്ച് വലിയ ശിക്ഷയാണ്. തലവെട്ടിയതിനു തുല്യമാകും.)

അങ്ങിനെ അശ്വദ്ധാമാവിന്റെ കുടുമ ചൂടാമണിയോടെ വെട്ടിമാറ്റി വിടുമ്പോൾ ഉടൻ അശ്വദ്ധാമാവ് വേദനയോടെ ഓടി മറയുന്നതിനിടക്ക് ഉടൻ ചെയ്യുന്നത് ബ്രഹ്മാസ്ത്രം തൊടുത്തുവിടുകയാണ്.. ഉത്തരയുടെ ഗർഭത്തിൽ കിടക്കുന്ന ശിശുവിന്റെ (പരീക്ഷിത്ത്) നേർക്ക്..

ശ്രീകൃഷ്ണൻ പറയുന്നു “പാണ്ഡവകുലം വംശനാശം വരാതിരിക്കാൻ ഞാൻ കാത്തോളാം. എന്നാൽ, ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലാൻ തുനിഞ്ഞതിനാൽ നീ ഗതികിട്ടാത്ത ആത്മാവായി മൂവ്വായിരം കൊല്ലം ഭൂമിയിൽ ചുറ്റേണ്ടിവരും” എന്ന്. (ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലുന്നവന് പാപികളിലും വച്ച് പാപിയാണ്)

ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടും കുരുക്ഷേത്രഭൂമിയിൽ പോയി മരിച്ചവർക്കൊക്കെ പിതൃദർപ്പണം ചെയ്ത ശേഷം തിരിച്ച് ദ്വാരകയിലേക്ക് പോകാനൊരുങ്ങുമ്പോൾ കരഞ്ഞുകൊണ്ട്
ഉത്തര ഓടിവരുന്നു.. തന്റെ ഗരഭസ്ഥശിശുവിനെ അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിൽ നിന്നും രക്ഷിക്കാനായി. ഉടൻ ശ്രീകൃഷണൻ തന്റെ സുദർശനമൂർത്തിയെ അയക്കുന്നു ശിശുവിനെ രക്ഷിക്കാൻ. എന്നാൽ ഗർഭത്തിൽ വച്ച്, കുഞ്ഞ് സുദർശനപ്രഭകണ്ട് ഭയക്കാതിരിക്കാനായി ഏറ്റവും ചെറിയ രൂപത്തിൽ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ആ പ്രഭയ്ക്കു നാലുവശത്തും പുഞ്ചിരിതൂക്കിക്കൊണ്ട് നിൽക്കുന്നു. പ്രഭകണ്ട് കണ്ണു മിഴിച്ച് നോക്കുന്ന കുഞ്ഞ് കാണുന്നത് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭഗവാന്റെ രൂപം മാത്രമാണ്. അങ്ങിനെ പരീക്ഷിത്തിന് ഗർഭത്തിൽ വച്ചുതന്നെ ഭഗവത് ദർശനം കിട്ടിയിരുന്നു.
ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടുമൊപ്പം കുരുക്ഷേത്രയുദ്ധഭൂവിൽ ചെല്ലുന്നു..
അവിടെ ഭീഷ്മ പിതാമഹൻ ശരശയ്യയിൽ കിടപ്പുണ്ട്..

ധർമ്മോപദേശവും വിഷ്ണുസഹസ്രനാമസ്തോത്രവും:

ഭീക്ഷപിതാമഹന് സ്വച്ഛന്തമൃത്യു എന്ന വരം ഉള്ളതുകൊണ്ട് താൻ സ്വയം ആഗ്രഹിച്ചാൽ മാത്രമേ ജീവൻ വെടിയാനാകൂ. അദ്ദേഹത്തിനടുത്ത് വിഷാദവാനായി ധർമ്മപുത്രർ ശ്രീകൃഷ്ണനോടൊപ്പം എത്തുന്നു. അപ്പോൾ ഭീക്ഷപിതാമഹന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നു. അതുകണ്ട് വേദനയാലാകുമെന്ന് കരുതി ആശ്വസിപ്പിക്കാനൊരുമ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറയുന്നു, “ഞാൻ കരയുന്നത് എന്റെ വേദനയാലല്ല, നിന്റെ വേദനയോർത്താണ്. നീ എത്ര ഭാഗ്യവാനാണ്! അനുസരണയുള്ള അനുജന്മാർ; ധർമ്മത്തിനുവേണ്ടി പൊരുതാൻ ഒരു ജന്മം! ഇതെല്ലാറ്റിനുമുപരി ശ്രീകൃഷണനെ തന്നെ സന്തതസഹചാരിയും കൂട്ടുകാരനായും കൂടെ കിട്ടുക എന്നതിൽ പരം ഭാഗ്യം മറ്റെന്തുണ്ട്! എന്നിട്ടും നീ ദുഃഖിക്കുന്നു. അതോർത്താണ് എന്റെ വിഷമം”

അപ്പോൾ ശ്രീകൃഷ്ണൻ പറയുന്നു. “ഇപ്പോഴും ഇദ്ദേഹത്തിന്റെ ദുഃഖം മാറിയിട്ടില്ല, അങ്ങ് ദയവുചെയ്ത് അങ്ങയ്ക്കറിയാവുന്ന ധർമ്മം ഉപദേശിച്ചുകോടുത്താലും” എന്ന്

അങ്ങിനെ അവിടെ വച്ച് ഭീക്ഷ്മർ ധർമ്മപുത്രർക്ക് ധർമ്മോപദേശവും പിന്നെ ഭഗവത് സ്മരണയ്ക്കായി വിഷ്ണുസഹസ്രനാമവും പറഞ്ഞുകൊടുക്കുന്നു..
(ധർമ്മോപദേശം പിന്നീട് ഉദ്ധവരുടെ കഥയിൽ വ്യക്തമായിഎടുത്ത് പറയും)

ധർമ്മോപദേശം പറയുന്നതിനിടയ്ക്ക്, ‘സ്ത്രീധർമ്മ’ത്തെപ്പറ്റി പറയുന്ന ഭാഗം വരുമ്പോൾ പാഞ്ചാലി ചിരിക്കുന്നു ‘അങ്ങ് എന്റെ വസ്ത്രാക്ഷേപസമയത്തൊക്ക് എന്തേ ഈ ധർമ്മം കാണിച്ചില്ല എന്ന് ചോദിച്ച്! അപ്പോൾ ഭേഷ്മർ പറയുന്നു, ‘അന്ന് ദുര്യോദനന്റെ ചോറുണ്ട് എന്റെ രക്ഷം ദുഷിച്ചിരുന്നു..
അതുകൊണ്ട് ഈ ധർമ്മം ഉപദേശിക്കാൻ ഞാൻ അയോഗ്യനായിരുന്നു. ഇപ്പോൾ ശ്രീകൃഷ്ണാംശമായ അർജ്ജുനന്റെ അസ്ത്രം ഏറ്റ് ആ ദുഷിച്ച് രക്തം എല്ലാം വാർന്നുപോയിരിക്കുന്ന്. ഇപ്പോൾ ഞാൻ ധർമ്മ ഉപദേശിക്കാൻ യോഗ്യനായിരിക്കുന്നു’ എന്ന്.

ഒടുവിൽ ഭീക്ഷമർ സ്വച്ഛന്തമൃത്യു വരിക്കാൻ/ ദേഹം ത്വജിക്കാൻ തയ്യാറാകുമ്പോൾ, അടുത്തു നിൽക്കുന്ന ശ്രീകൃഷനോട് അപേക്ഷിക്കുന്നത്, “അങ്ങ് എല്ലാ ആപത്ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നത് ഒന്നു മാത്രം അങ്ങയോടുള്ള് ഭക്തി ഒന്നുമാത്രം. ഗോപികമാർക്ക് അങ്ങയോടുണ്ടായിരുന്ന പ്രണയം കലർന്ന അതിതീവ്രമായ ഭക്തി തന്ന് എന്നെ അനുഗ്രഹിച്ചാലും” എന്നാണ്. പിന്നീട് ഭീക്ഷ്മർ സ്വച്ഛന്തമൃത്യു വരിക്കുന്നു.

ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് പോകുന്നു..

ഉത്തര ശ്രീകൃഷ്ണനാൽ കാത്തു രക്ഷിക്കപ്പെട്ട പരീക്ഷിത്തിനു ജന്മം കൊടുക്കുന്നു.

*

നാരദ മഹര്‍ഷിയുടെ പൂര്‍വ്വകഥ

നാരദമഹർഷി അവിടെവച്ച് തന്റെ പൂർവ്വജന്മ കഥയും ചൊല്ലുന്നു..
നാരദന്‍ പണ്ട് ബര്‍ഹണന്‍ എന്ന പേരോടു കൂടിയ ഒരു ഗന്ധര്‍വ്വനായിരുന്നു.. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു..
തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി ആ ഗന്ധര്‍വ്വന്‍ അടുത്ത ജന്മം ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന ഒരു ശൂദ്രസ്ത്രീയുടെ പുത്രനായി ജനിക്കുന്നു. പൂജയ്ക്കൊക്കെ ഒരുക്കുന്നതും മറ്റും ആ കുട്ടിയായിരുന്നു. അതിനിടയിൽ മഹാഭാഗവതം ശ്രദ്ധിച്ചുകേട്ടു, ഭഗവാനാണ് എല്ലാം എന്നും നാം ഭഗവാനെയാണ് സ്നേഹിക്കേണ്ടതും എന്നൊക്കെ മനസ്സിലായി ഒടുവിൽ അവിടെ കൂടിയിരുന്ന മഹാത്മാക്കൾ പോകാനൊരുങ്ങുമ്പോൾ അവരൊടൊപ്പം പോകാനൊരുങ്ങുന്നു.അതുകണ്ട് അമ്മ കരഞ്ഞുകൊണ്ട് തനിക്കാരുമില്ലെന്ന് പറഞ്ഞ് തിരിച്ചുവിളിക്കുന്നു. പിന്നീട് ഒരിക്കൽ കാട്ടിൽ വച്ച് അമ്മ സർപ്പദർശനമേറ്റ് മരിക്കുമ്പോൾ കുട്ടി സ്വതന്ത്രനായ് സമാധാനത്താൽ സരസ്വതീ നദീതീരത്ത് ഒരു ആൽ‌വൃക്ഷത്തിനടിയിൽ പോയി ഭഗവത് ദർശനത്തിനായി ധ്യാനിക്കുന്നു. പെട്ടെന്ന് ഉള്ളിലുള്ള രൂപം മറഞ്ഞ് പരിഭ്രാന്തിയോടെ കണ്ണുതുറന്ന് നോക്കുമ്പോൾ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ചിരിച്ചുകൊണ്ട് മുന്നിൽ! ഭഗവാൻ പറയുന്നു ഇനി നിനക്ക് ഈ ജന്മം എന്നെ കാണാനാകില്ല, പക്ഷെ, അടുത്ത ജന്മത്തിൽ നീ എന്റെ ഭക്തനായി ജനിക്കാനാകും.. അടുത്തജന്മത്തിൽ ആ കുട്ടി ഭഗവാന്റെ അംശമായ നാരദനായി ജനിക്കുന്നു. (ഭ്രഹ്മാവിന്റെ പുത്രനായി ഭ്രഹ്മാംശത്തില്‍ ജനിക്കുന്ന നാരദന്‍)
ജനിച്ചപ്പോഴേ അദ്ദേഹം ബ്രഹ്മര്‍ഷിയായും തീര്‍ന്നു.
തന്റെ കയ്യിലുള്ള വീണയുമായി ലോകം മുഴുവന്‍ ഭഗവാനെ കീര്‍ത്തിച്ചുകൊണ്ടു ധര്‍മ്മരക്ഷക്കായു അലഞ്ഞു നടക്കുന്നു.. (ദക്ഷന്റെ ആയിരം പുത്രന്മാരെയും സന്യസിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തില്‍ ദക്ഷന്‍ നാരദനെ എന്നും അലഞ്ഞു തിരിയാന്‍ ഇടയാക്കട്ടെ എന്നു ശപിച്ചുവെങ്കിലും ആ ശാപം അദ്ദേഹത്തിന്റെ ലക്ഷ്യത്തിനു കൂടുതല്‍ പ്രയോജനമായി തീര്‍ന്നു)

വേദവ്യാസനു നാരദൻ ചെയ്ത ഭാഗവത കഥ-നാരദന്റെ കഥ

വേദവ്യാസനു നാരദൻ ചെയ്ത ഭാഗവതോപദേശം

ശൌനകാദിമുനിമാർ സൂതനോട് ചോദിക്കുന്നു, “എങ്ങിനെയാണ് വേദവ്യാസമഹർഷി രചിക്കുവാനുണ്ടായ കാരണം?, ശ്രീശുകൻ പഠിക്കുവാൻ ഉണ്ടായ കരണം എന്താണ്?

അതിനു മറുപടിയായി സൂതൻ ആദ്യം വേദവ്യാസന്റെ ജനനവും അദ്ദേഹം നാരദനാൽ ശ്രീമഹാഭാഗവതം ചമയ്ക്ക്കുവാനുണ്ടായ കാരണവും പറയുന്നു,

വേദവ്യാസൻ

പരാശരമഹർഷിക്ക് സത്യവതി എന്ന മുക്കുവസ്ത്രീയിൽ (ഒരു (?) മഹർഷിയുടെ ബീജം കടലിൽ വീണപ്പോൾ മത്സ്യം വിഴുങ്ങി, മത്സ്യത്തിൽ നിന്നുണ്ടായതാണ് സത്യവതി) ഉണ്ടായതാണ് വേദവ്യാസൻ. പിന്നീട് സത്യവതിയെ ശന്തനു (ഭീഷ്മരുടെ അച്ഛൻ) വിവാഹം കഴിക്കുമ്പോൾ അതിൽ
രണ്ട് മക്കൾ ഉണ്ടാകുന്നു. വിചിത്രവീര്യനും ചിത്രാംഗദനും. പക്ഷെ അകാലത്തിൽ മരണപ്പെടുന്നു. സത്യവതി മരുമക്കൾക്ക് പുതോല്പാദനത്തിനായി കാട്ടിൽ അലഞ്ഞു നടക്കുന്ന വ്യാസനെ വരുത്തുന്നു. (ബ്രാഹ്മണരിൽ നിന്ന് വംശം നിലനിർത്താൻ അങ്ങിനെ ആകാം എന്ന് നിയമം ഉണ്ടായിരുന്നു) അങ്ങിനെ വ്യാസനു അംബികയിൽ ധൃതരാഷ്ട്രൻ (വ്യാസന്റെ വൃത്തികെട്ട വേഷവും മറ്റും കണ്ട് കണ്ണുപൊത്തിയതിനാൽ ധൃതരാഷ്ട്രർ അന്ധനായി) അംബാലികയിൽ പാണ്ടുവും (അംബാലിക് മുനിയെ കണ്ട്, വിളറിയതിനാൽ പാണ്ടുള്ള മകനും) ദാസി വിനീതയായി നിന്നതിനാൽ വിദുരർ എന്ന വിജ്ഞാനിയും ഉണ്ടായി.

വ്യാസന് പിന്നീട് വിധിപൂർവ്വം ആരണികയിൽ(?)ഉണ്ടായ് പുത്രനാണ്‌ ശ്രീശുകൻ.

*വേദവ്യാസൻ ശ്രീമഹാഭാഗവതം രചിക്കാനിടയായത്:

വേദങ്ങൾ
ഭാരതീയ സംസ്കാരത്തിന്റെ അടിത്തട്ട് എന്നുപറയുന്നത് ‘വേദ’ങ്ങളാണ്. വേദങ്ങൾ എന്നാൽ മന്ത്രസംഹിതകൾ. വേദം എന്നാൽ ‘അറിവ്’ എന്നർത്ഥം. പ്രധാനമായും വേദങ്ങൾ നാലാണ് : ഋഗ്വേദം, യജൂർവേദം, സാമവേദം, അഥർവ്വവേദം. വേദങ്ങളെ നാലായി പകുത്തത് വേദവ്യാസൻ ആണ്.

ഇതിഹാസങ്ങൾ

വേദങ്ങളിലെ സാരാംശങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകാൻ, കഥകളിലൂടെയും മറ്റും പറയുന്നവയാണ് ഇതിഹാസങ്ങളായ രാമായണവും (വാൽമീകി) , മഹാഭാരതവും (വ്യാസൻ).

ആദ്യത്തെ ഇതിഹാസമായ രാമായണം രാമന്റെ കഥയിലൂടെ വാൽമീകി മഹർഷി വേദസാരാംശങ്ങൾ ആളുകളിൽ എത്തിക്കാൻ ശ്രമിക്കുന്നു.

രണ്ടാമത്തെ ഇതിഹാസമായ മഹാഭാരതത്തിലൂടെ വേദവ്യാസൻ മഹാഭാരതയുദ്ധകഥയിലൂടെ വേദങ്ങളുടെ സാരാശം പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നു.
ഭഗവത് ഗീതയും വ്യാസമഹർഷി മഹാഭാഗവതത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പുരാണങ്ങൾ
എന്നിട്ടും തൃപ്തിവരാതെ വേദവ്യാസമഹർഷി തന്നെ വേദസാ‍രാംശങ്ങൾ ഉൾക്കൊണ്ട് 14 പുരാണങ്ങൾ രചിച്ചു.

ശ്രീമഹാഭാഗവതം

ഇത്രയുമൊക്കെയായിട്ടും അദ്ദേഹത്തിന് തൃപ്തി വന്നില്ല. അങ്ങിനെ സരസ്വതീ നദീതീരത്തെ ബാദരികാശ്രമത്തിൽ, ഒരു ഗുഹയിൽ ധ്യാനനിരതനായി ഇരിക്കുമ്പോൾ നാരദമഹർഷി പ്രത്യക്ഷപ്പെട്ട് അതൃപ്തിയുടെ കാരണം ആരാഞ്ഞു, സമാധാനിപ്പിക്കുന്നു, ‘അങ്ങ് ഇത്രയൊക്കെ രചിച്ചെങ്കിലും സാധാരണ മനുഷ്യരുടെ ഹൃദയങ്ങളിൽ ഇറങ്ങി എളുപ്പത്തിൽ അവരെ ഉയർത്താനുതകുന്ന ‘ഭാവവതം’ ഇതുവരെ രചിച്ചിട്ടില്ല. അതു രചിക്കായ്കയാലാണ് അങ്ങയുടെ ഈ അതൃപ്തി’. അങ്ങിനെ വേദവ്യാസമഹർഷി ശ്രീമഹാഭാഗവതം രചിക്കുന്നു. വേദസാരാംശങ്ങൾ ഏറ്റവും ലളിതമായി മനുഷ്യരുടെ ഹൃദയങ്ങളിൽ എത്തിക്കാനായി അതിലളിതമായി രചിച്ചിട്ടുള്ളതാണ് മഹാഭാഗവതം.
(ഭക്തി ഒന്നുമാത്രം മതി അത് മനസ്സിലാക്കാനും. കലികാലത്തിൽ ഭക്തിയേ മുക്തീ വരുത്തൂ എന്നും ഉണ്ട്)

ഭാഗവത്തെ പുരാണതിലകം എന്നും വിശേഷിപ്പിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ ദേഹം ത്വജിച്ചപ്പോൾ അദ്ദേഹത്തിന്റെ തേജസ്സ് വിലയിച്ചതും ഭാഗവതത്തിലത്രെ! ഭാഗവതത്തിൽ 12 സ്കന്ധങ്ങളും, 335 അദ്ധ്യായങ്ങളും, 18000 ശോകനങ്ങളൂം(ഗ്രന്ഥങ്ങൾ) അടങ്ങിയിട്ടുണ്ട്.

വേദവ്യാസൻ ജന്മാനാ ജീവന്മുക്തനായ തന്റെ മകൻ ശ്രീശുകനു ശ്രീമഹാഭാഗവതം പറഞ്ഞുകൊടുക്കുന്നു. വ്യാസൻ, ഭാഗവതം തന്റെ മകൻ രചിച്ചതായി രേഖപ്പെടുത്തിവയ്ക്കുന്നു.
*ജന്മനാ ജീവന്മുക്തനായ ശ്രീശുകൻ കേട്ടത് ലോകനന്മയ്ക്കായി മാത്രം.

സൂതൻ ശൌനകാദികൾക്ക് ചെയ്യുന്ന ഭാഗവതോപദേശം:

ഭഗവാന്റെ അവതാരങ്ങൾ
ഭാഗവതത്തിൽ ഭഗവാന്റെ 22 അവതാരങ്ങളെപ്പറ്റി പറയുന്നു:

1) സനൽക്കുമാരന്മാർ-നാലുവേദങ്ങളും പഠിച്ച് ബ്രഹ്മചാരിമാ‍രായി ജീവിച്ചവർ
2) വരാഹം- ഹിരണ്യാക്ഷനെ കൊന്ന് ഭൂമിയെയുയർത്തുവാനവതരിച്ചു
3) നാരദൻ- സാത്വതമായതന്ത്രം ലോകത്തെ പ്രകാശിപ്പാൻ
4) നരനാരായണൻ-
5) കപിലൻ- തപോബലത്തെ കാട്ടീടുവാൻ
6) ദത്തത്രേയൻ-
7) യഞ്ജമൂർത്തി-
8) ഋഷഭൻ
9) പൃഥു- ഭൂമിയ കറന്നു വിഭങ്ങളെടുക്കാൻ
10) മത്സ്യാവതാരം-
11) കൂർമ്മം
12) ധന്വന്തരി- ആയൂർവ്വേദത്തെയുപദേശിപ്പാൻ
13) മോഹിനി- ഇന്ദ്രാദികൾക്കു ജരാനര നീക്കീടുവാനവതരിച്ചു
14) നരസിംഹം- ഭക്തനാം പ്രഹ്ലാദനെ രക്ഷിപ്പാൻ
15) വാമനൻ- മഹാബലിയെ പാതാളത്തിലയച്ചു
16) പരശുരാമൻ- ബ്രഹ്മദ്വേഷികളായ ഭൂപരെ ഒടുക്കാൻ
17) വേദവ്യാസൻ-കൽ‌മഷഹരൻ
18) രാമൻ-രാവണനെ കൊല്ലാൻ
19) ശ്രീകൃഷ്ണൻ-
20) ബലരാമൻ
21) ശ്രീബുദ്ധൻ
22) കൽക്കി

ആത്മശുദ്ധിയിൽ കൊതിയുള്ളവർക്കെല്ലാം കലികാലത്തിൽ ശ്രീകൃഷ്ണൻ കഥ കേൾക്കാൻ ആഗ്രഹമുണ്ടായ് വരും എന്ന് ഇവിടെ പറയുന്നു.