Wednesday, October 28, 2009

മഹാഭാഗതകഥ തുടക്കം- നൈമിശികാരണ്യം


സൂതമഹർഷി ശ്രീമഹാഭാഗവതം പറയുന്നത്: (പദ്യത്തില്‍ ഉള്ളത് ഇവിടെ വായിക്കാം.. )
നൈമിശികാരണ്യത്തിൽ വച്ച് ശൌനകാദി മുനികൾ കലികാലദോഷനിവാരണത്തിനായും തങ്ങൾക്ക് മോക്ഷപ്രാപ്തിക്കായി ഭാഗവതം പറഞ്ഞുകേൾക്കണമെന്ന് അവിടെയെത്തുന്ന സൂതമഹർഷിയോട് പറയുമ്പോൾ അദ്ദേഹം പറയുന്നതായിട്ടാണ് മഹാഭാഗവതകഥയുടെ തുടക്കം.

ത്രേതായുഗം കഴിഞ്ഞ് ശ്രീകൃഷണൻ ദേഹത്യാഗം ചെയ്തശേഷം ലോകത്തിൽ പലയിടത്തും അക്രമങ്ങൾ പെരുകുമ്പോൾ ഇതിൽനിന്നൊക്കെ രക്ഷക്കായി, കലികാലദോഷം തീർക്കാനും, തങ്ങൾക്ക് സ്വർഗ്ഗപ്രാപ്തിക്കായും ശൌനകാദിമുനീന്ദ്രന്മാർ ചേർന്ന് നൈമിശികാരണ്യത്തിൽ ഒരു യാഗം ആരംഭിക്കുന്നു. അവിടെ എത്തുന്ന സൂതമുനിയോട് കലികാലദോഷം പോകാൻ ഒരു കഥ പറയാൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹം (താൻ ശ്രീശുകമുനിയിൽ നിന്ന് പരീഷിത്തിനെ യാഗത്തിൽ വച്ച് കേട്ടത്) ഭാഗവതം പുനരാവിഷ്കരിക്കുന്നതായിട്ടാണ് ഭാഗവതം തുടങ്ങുന്നത്.

സൂതമഹർഷി പറയുന്നു, ‘ഒരുകണക്കിന് നിങ്ങൾ ഭാഗ്യവന്മാരാണ്, കാരണം, എല്ലാവരും തങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും തിക്തഫലങ്ങൾ അനുഭവമാകുമ്പോഴേ ഈശ്വരനെപ്പറ്റി ചിന്തിച്ചുതുടങ്ങൂ, നമ്മുടെ അശ്രദ്ധമായ പോക്കിനെ പിടിച്ചുനിർത്തി, സത്യമായതെന്തെന്ന് ചിന്തിക്കാൻ തുടങ്ങൂ. നിങ്ങൾക്ക് ഇപ്പോഴേ ഈശ്വരനെ അറിയാൻ തോന്നിയല്ലൊ, നിങ്ങൾ പുണ്യം ചെയ്തവർ തന്നെ’