Thursday, October 1, 2009

മുഖവുര



ഭാഗവതോത്ഭവം

ഭാഗവതം ഭഗവാനിൽ നിന്നും ബ്രഹ്മാവ് മനസ്സിലാക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മകൻ നാരദന് പറഞ്ഞുകൊടുക്കുന്നു. നാരദൻ വേദവ്യാസന് (കൃഷ്ണദ്വൈപാനൻ) പറഞ്ഞുകൊടുക്കുന്നു.
വേദവ്യാസമഹർഷി പിന്നീട് ജന്മനാ ജീവന്മുക്തനായിരുന്ന ശ്രീശുകമഹർഷിക്ക് മഹാഭാഗവതം പറഞ്ഞുകൊടുക്കുന്നു.

ശ്രീശുകൻ!

വേദവ്യാസമഹർഷിയുടെ മകൻ, ശ്രീശുകൻ ഗർഭത്തിൽ 12 വർഷം കഴിഞ്ഞത്രെ! പിന്നീട്, ജനിച്ചുവീണയുടൻ നടക്കാനും ആരംഭിച്ചു. ജന്മനാ ജീവന്മുക്തനായ ശ്രീശുകൻ അച്ഛൻ അമ്മ എന്നീ ലൌകീകബന്ധങ്ങളിൽ നിന്നൊക്കെ മുക്തനായിരുന്നു. ജീവന്മുക്തനായ അദ്ദേഹത്തിന് ഭാഗവതം കേൾക്കേണ്ട ആവശ്യവുമില്ലായിരുന്നു. ശ്രീശുകന് വ്യാസൻ താൻ രചിച്ച ശ്രീമഹാഭാഗവതം ചൊല്ലിക്കേൾപ്പിക്കുന്നത് ലോകജനാർത്ഥമാണ്. ശ്രീശുകൻ വഴി അത് ലോകത്തിലെ ജനങ്ങളിൽ എത്തുമെന്ന് അറിയാവുന്നതുകൊണ്ട്..

ശ്രീശുകൻ ശ്രീമഹാഭാഗവതം പറയുന്നത്:

പരീഷിത്ത് യാഗം നടത്തുമ്പോൾ ശ്രീശുകൻ അവിടെയെത്തി, ‘ഏഴുദിവസം കൊണ്ട് എന്തുചെയ്താലാണ് തനിക്ക് പുണ്യം കിട്ടുക’ എന്ന പരീക്ഷിത്തിന്റെ ചോദ്യത്തിനുത്തരമായി മഹാഭാഗവത കഥ പറയുന്നു. സൂതമഹർഷിയും അവിടെ സന്നിഹിതനായിരുന്നു.

[ഭാഗവതം ഒരു മരമായി സങ്കൽ‌പിച്ചാൽ ആ മരത്തിന്റെ പ്രധാനമായും 12 ശിഖരങ്ങൾ ഉണ്ട്. അതിന് 335 ഉപശിഖരങ്ങളും ആ ശിഖരങ്ങളിലെല്ലാം കൂറ്റി 18000 ഇലകളും ഉണ്ട്. ശ്രീശുകമഹർഷി ഒരു ശുകമെന്നപോലെ അതിലെ മൂത്തുപഴുത്ത പഴങ്ങൾ കൊത്തി നമുക്ക് എത്തിച്ചുതരുന്നു ശ്രീമഹാഭാഗവതത്തിലൂടി]

സൂതമഹർഷി പിന്നീട് നൈമിശികാരണ്യത്തിൽ വച്ച് ശൌനകാദിമുനിമാർ കലിലാലദോഷം നീക്കാൻ യാഗം ചെയ്യുമ്പോൾ അവിടെയെത്തി വീണ്ടും ഈ കഥ വിവരിക്കുന്നതായാണ് മഹാഭാഗവതകഥയുടെ തുടക്കം.

[ഭഗവാന്റെ പത്ത് അവതാരകഥകളും ഒപ്പം മനുഷ്യവംശത്തിന്റെ ഉല്പത്തിരഹസ്യം വളർച്ച ഒക്കെ അടങ്ങിയിരിക്കുന്നു ഭാഗവതത്തിൽ]

പത്ത് അവതാരങ്ങൾ:
മത്സ്യം: കാണാതായ വേദം കണ്ടുപിടിക്കുന്നു
കൂർമ്മം: പാലാഴി കടയുന്ന സമയത്ത് മേരു പർ വ്വതത്തെ മുങ്ങിപ്പോകാതെ താങ്ങി നിർത്തുന്നു.
വരാഹം : ഹിരണ്യാക്ഷൻ ഒളിപ്പിച്ചു വച്ച ഭൂമീദേവിയെ രക്ഷപ്പെടുത്തുന്നു.
നരസിംഹം: ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ളാദനെ രക്ഷിക്കുന്നു
വാമനൻ: അസുര രാജാവായ മഹാബലിയെ ദേവേന്ദ്രപദം നേടുന്നതിൽ നിന്നും തടുക്കുന്നു.
പരശുരാമൻ: കാർത്തവീര്യാർജ്ജുനനെ വധിക്കുന്നു
ശ്രീരാമൻ : ലക്ഷ്മണനോടൊപ്പം ചേർന്ന്, രാവണനെ നിഗ്രഹിച്ച് സീതയെ മുക്തയാക്കുന്നു
ശ്രീകൃഷ്ണൻ:കംസനെ വധിക്കുന്നു, പാണ്ഡവരോടൊപ്പം ചേർന്ന് ധർമ്മപുനഃസ്ഥാപനത്തിനായി ശ്രമിക്കുന്നു, ഭഗവത് ഗീത രചിക്കുന്നു..
ശ്രീബുദ്ധൻ: മനം മാറ്റം വന്ന സന്യാസം സ്വീകരിച്ച് മനുഷ്യ നന്മയ്ക്കായി ബുദ്ധമതം സ്ഥാപിക്കുന്നു.
കല്കി: ലോകാവസാനം അവതരിക്കും അത്രെ
മനുഷ്യവംശത്തിന്റെ ഉല്പത്തി...
പ്രളയകാലത്തിൽ വിഷ്ണു ഒരു ശിശുരൂപത്തിൽ ഒരു അരയാലിലയിൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു..
അദ്ദേഹത്തിന്റെ പൊക്കിൾ കൊടിയിൽ നിന്നും ഒരു ചെന്താമര പൊട്ടിവിരിഞ്ഞ് അതിൽ നിന്നും, അദ്ദേഹത്തിന്റെ അംശം കൊണ്ടുതന്നെ ബ്രഹ്മാവ് ജാതനാകുന്നു..
ചുറ്റും പ്രളയത്താൽ മൂടപ്പെട്ടുകിടക്കുന്നതുകണ്ട് , താൻ എങ്ങിനെ ഉണ്ടായി എന്നറിയാനായി ചെന്താമരപ്പോവിന്റെ ഉല്പത്തി എവിടെയാണെന്നറിയാൻ നാലുദിക്കിലേക്കും മുഖം തിരിക്കുമ്പോൾ അദ്ദേഹത്തിനു നാലു മുഖങ്ങളുണ്ടാകുന്നു.. അരവിന്ദോവൻ ആദ്യമായി, പതിന്നാലുലോകങ്ങളുമടങ്ങിയ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു. ത്രിഭുവനം എന്ന പേരും ഉണ്ടായി.
നിദ്രയിൽ ആണ്ടുകിടന്ന ശ്രീഹരിയുടെ ചെവിയിൽ നിന്നും മധു, കൈസഭൻ എന്നീ അസുരർ ഉണ്ടാകുന്നു. അത് ബ്രഹ്മാവിനെ കൊല്ലാനായി അടുക്കുന്നു... മഹാവിഷ്ണു അവരെ വധിക്കുന്നു. അവരുടെ മേദസ്സ് ജലനിരപ്പിൽ കിടന്നിരുന്ന ഭൂമിയിൽ വീണു അത് കരയായി പരിണമിച്ചു! (മേദസ്സിൽ നിന്നും ഉയർന്നുവന്നതാകയാൽ മേദിനി എന്ന പേരും കിട്ടി)
അനന്തരം പത്മാസനൻ സനല്ക്കുമാരന്മാരെ സ്രൃഷ്ടിക്കുന്നു. സ്രൃഷ്ടി നടത്താൻ വിസമ്മതിച്ച് അവർ സന്യാസത്തിനായി പോകുന്നു..
അതിൽ ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തിൽ നിന്നും ശിവസംഭൂതനായ രുദ്രൻ ഉത്ഭവിച്ചു.
രുദ്രൻ പതിനൊന്നായി വിഭജിക്കുന്നു(അനു, മന്യു, മഹാദേവൻ, മഹാൻ, ശിവൻ, ഋതധ്വജൻ, ഉരുരേതസ്സ്, ഭവൻ, കാലൻ, വാമദേവൻ, ധ്രൃതവ്രതൻ). അവർക്ക് പതിനൊന്നു ഭാര്യമാരെയും(ധീ, വ്രൃത്തി, അശന, ഉമ, നിയുത്ത്, സർപ്പിസ്സ്, ഇഡ, അംബിക, ഇരാവതി, ദീക്ഷ) പിന്നെ പൻചേന്ദ്രിയങ്ങളും നല്കുന്നു..
രുദ്രൻ സൃഷ്ടി നടത്തിയെനങ്കിലും അതൊക്കെ ഉഗ്രരൂപികളായ രുദ്രമൂർത്തികളായ്രിന്നു. അതുകൊണ്ട് സ്രൃഷ്ടി അവസാനിപ്പിക്കാനാവശ്യപ്പെട്ട് തപസ്സിനായയക്കുന്നു...
പിന്നീട് നാന്മുഖൻ സ്രൃഷ്ടി പുനരാരംഭിക്കുന്നു..
മനസ്സിൽ നിന്ന് മരീചി
കണ്ണുകളിൽ നിന്ന് അത്രി
മുഖത്തുനിന്നും അംഗിരസ്സ്
കർണ്ണങ്ങളിൽ നിന്ന് പുലസ്ത്യൻ
നാഭിയിൽ നിന്ന് പുലഹൻ
കയ്യിൽ നിന്ന് ക്രതു
ത്വക്കിൽ നിന്ന് ഭ്രൃഗു
ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സപ്തമാമുനികളെന്ന് ഇവരെ വാഴ്ത്തപ്പെടുന്നു...

പിന്നീട് അദ്ദേഹത്തിന്റെ പ്രാണനിൽ നിന്ന് വസിഷ്ഠൻ
വലതുകാലിൽ നിന്ന് ദക്ഷൻ
മടിയിൽ നിന്ന് നാരദൻ
വലതെ മുലയിൽ ഇന്ന് ധർമ്മദേവൻ
നിഴലിൽ നിന്ന് കർദ്ദമൻ
സൌന്ദര്യത്തിൽ നിന്ന് സരസ്വതി
വിയർപ്പിൽ നിന്ന് ജാംബവാൻ (രാമായണത്തിലെ?)
ജ്ഞാനശുദ്ധിയിൽ നിന്ന് ഗർഗ്ഗൻ
എന്നിവരും ഉണ്ടാകുന്നു. അവരെല്ലാം ബ്രഹ്മസന്തതികളായി അറിയപ്പെടുന്നു..
ഇവരാരും സ്രൃഷ്ടി വളരാത്തതിനാൽ
പിന്നീട് നാന്മുഖൻ തന്റെ ദക്ഷിണ ഭാഗത്തു നിന്നും ഒരു പുരുഷനെയും (സായംഭൂമനു) വാമഭാഗത്തുനിന്നും ഒരു സ്തീയേയും (ശതരൂപാദേവി) സ്രൃഷ്ടിക്കുന്നു.
അവരിലൂടേ സ്രൃഷ്ടി തുടരുന്നു..

അവർക്ക് 5 മക്കൾ ഉണ്ടാകുന്നു
1) ദേവഹൂതി
കർദ്ദമമഹർഷി വേൾക്കുന്നു. അതിൽ കപില മഹർഷി ജനിക്കുന്നു.
2) ആകൂതി
അകൂതിയെ രുചി എന്ന പ്രജാപതി വിവാഹം കഴ്ഹിക്കുന്നു. അവരുടെ മകൻ യജ്ഞൻ വളരെ പ്രസിദ്ധനാകുന്നു..
3) പ്രസൂതി
പ്രസൂതിയെ ദക്ഷൻ വിവാഹം കഴിക്കുന്നു..
അവർക്ക് 60 പുത്രന്മാരും ഒരു പുത്രിയും ജനിക്കുന്നു. മൂർത്തി എന്ന പുത്രിയിൽ നരനാരായണന്മാർ ജനിക്കുന്നു. ദക്ഷന്റെയും പ്രസൂതിയുടെയും വളർത്തുപുത്രിയാൺ‌ മഹേശ്വര പുത്രിയായ ഉമ (ഉമ പിന്നെ പാർവ്വതിയായി പുനർജ്ജനിക്കുന്നു)
4) ഉത്താനപാദൻ
ധ്രുവൻ- വൽസൻ- അംഗൻ-വേനൻ-പൃഥു- വിജിതാശ്വൻ- പ്രാചീനബർഹിസ്സ്- പ്രചേതാക്കൾ- ദക്ഷൻ
5)പ്രിയവ്രതൻ
പത്തുപുത്രന്മാർ അവരിൽ തപസ്സലായിരുന്നു താല്പര്യം ബാക്കി 7 പേർക്കായി 7 ദ്വീപുകൾ കൊടുക്കുന്നു
പുത്രിയുടെ പേർ ഊർജ്ജസ്വലത. ഊർജ്ജസ്വലതയുടെ മകൾ ദേവയാനിയെ യയാതി വിവാഹം കഴിക്കുന്നു.. അതിലൂടെ യദുവംശം തുടരുന്നു..
പ്രിയവ്രതന്റെ മകൻ ജംബുദ്വീപിന്റെ രാജാവായ അഗ്നീന്ദ്രന്റെ മകൻ നാഭി
നാഭിയുടെ മകൻ ഋഷഭൻ
ഋഷഭന്റെ മകൻ ഭരതൻ (പരമജ്ഞാനി)
ഭരതനിലൂടെ ഭാരതം എന്ന പേർ കിട്ടുന്നു.
*